തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയ അതിപ്രസരം മറന്ന് നാടിന്റെ നന്മക്കായി പി. വിനുവിന് വോട്ട് ചെയ്യണമെന്ന് മുൻ കെപിസിസി പ്രസിഡണ്ട് വി.എം. സുധീരൻ പറഞ്ഞു.
അഞ്ചുവർഷം നാട്ടികയുടെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന് സൽപേര് സമ്പാദിച്ച വിനുവാണ് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത്. വിനുവിന്റെ വിജയം ഇപ്പോഴത്തെ നാട്ടിക ഗ്രാമപഞ്ചായത്തിനെതിരെയുള്ള ജനവികാരത്തിന് പരിഹാരമാകുമെന്നും ഭരണമാറ്റത്തിന് ആക്കം കൂട്ടുമെന്നും വി.എം. സുധീരൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് നാട്ടിക പഞ്ചായത്ത് ചെയർമാൻ പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ആമുഖ പ്രഭാഷണം നടത്തി. ജോസ് വളളൂർ, കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ, നൗഷാദ് ആറ്റുപറമ്പത്ത്, കെ. ദിലീപ് കുമാർ, വി.ആർ. വിജയൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, ശിവൻ കണ്ണോളി, കെ.എ. കബീർ, പി. വിനു, മധു അന്തിക്കാട്ട്, എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.എസ്. മണികണ്ഠൻ, ബിന്ദു പ്രദീപ്, റസീന ഖാലിദ്, കെ.ആർ. ദാസൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവഹികളായ
വി.ഡി. സന്ദീപ്, എ.എൻ. സിദ്ധപ്രസാദ്, സി.ജി. അജിത് കുമാർ, ജീജ ശിവൻ, സന്ധ്യ ഷാജി, കെ.വി. സുകുമാരൻ,അംബിക രാമചന്ദ്രൻ, വസന്തൻ കുണ്ടായിൽ, പി .എച്. മുഹമ്മദ്, ഇബ്രാഹിം സി.എ, ഷെരീഫ് പാണ്ടിക ശാല,തുടങ്ങിയവർ സന്നിഹിതരായിരിന്നു.
.