തളിക്കുളം: സേവന പ്രവർത്തനങ്ങളിലും, മത രാഷ്ട്രീയ രംഗത്തും ജീവിതം സമർപ്പിച്ച നേതാവാണ് പാണക്കാട് പൂക്കോയ തങ്ങളെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവിർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. തളിക്കുളത്ത് പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മുനവ്വിർ തങ്ങൾ.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് അദ്ധ്യ ക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, പി.എം. അബ്ദുൽ ജബ്ബാർ, എ.എം. സനൗഫൽ, കെ.എസ്. റഹ്മത്തുള്ള, വി.സി. അബ്ദുൽ ഗഫൂർ, പി.എച്ച്. ഷെഫീഖ്, വി.കെ. നാസർ, പി.എം. സിറാജ്ജുദ്ധീൻ, എ.എ. അബൂ ബക്കർ, എ.എ. മുനീർ, കെ. എസ്. സുബൈർ, ഇ.കെ. ഖലീദ്, തുടങ്ങിയവർ പ്രസംഗിച്ചു.