തൃശ്ശൂർ: വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന 43ാമത് ടി പി ശ്രീധരൻ മെമ്മോറിയൽ കേരള സ്റ്റേറ്റ് സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏഴു സ്വർണ്ണമഡലും, രണ്ട് സിൽവർ മെഡലും , നാല് ബ്രൗൺസ് മെഡലും നേടി തൃശൂർ ഓവറോൾ ചാമ്പ്യന്മാരായി. അഞ്ചു സ്വർണ്ണമെഡലുകളും, നാല് വെള്ളി മെഡലുകളും, ആറ് ബ്രോൺസ് മെഡലും നേടി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനവും, മൂന്ന് സ്വർണ്ണമെഡലുകളും, രണ്ട് വെള്ളി മെഡലും, 4 ബ്രോൺസ് മെഡലുകളും നേടി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനതിന്റെ ഉദ്ഘാടനവും, വിജയികൾക്കുള്ള ട്രോഫിയും മധ്യമേഖല ഡിജിപി തോംസൺ ജോസ് ഐപിസ് വിതരണം ചെയ്തു. കേരള ജൂഡോ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് എ .ശ്രീകുമാർ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഓർഗനൈസിംഗ് സെക്രട്ടറി ജോയ് വർഗ്ഗീസ് കെ, തൃശ്ശൂർ മുൻ മേയർ കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി റേൻ പി.ആർ, തൃശൂർ ജില്ല ജൂഡോ അസോസിയേഷൻ രക്ഷാധികാരികളായ ഇഗ്നി മാത്യു, ധനജ്ഞയൻ കെ. മച്ചിങ്ങൽ, കേരള ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ ജെ ആർ രാജേഷ്, തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ എസ് ,കേരള ജൂഡോ അസോസിയഷൻ ട്രഷറർ ജോജു പി.എസ് എന്നിവർ സംസാരിച്ചു.
previous post