News One Thrissur
Updates

ശബരിമലയില്‍ നടൻ ദിലീപിൻ്റെ വിഐപി ദർശനം: ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി.

കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. പൊലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്നു കോടതി ചോദിച്ചു. ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണാനാകില്ലെന്നും കോടതി അറിയിച്ചു.

സംഭവത്തിൽ ദേവസ്വം ജീവനക്കാരോട് വിശദീകരണം തേടിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെ നടത്തിയ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതി ദിലീപിന് വിഐപി ദർശനം ലഭിച്ച സംഭവം പരാമർശിച്ചത്. ഇന്നു പുലർച്ചെയാണ് നടൻ ദിലീപ് ശബരിമലയിൽ നിർമാല്യ ദർശനം നടത്തിയത്.

Related posts

നാട്ടികയിൽ സൈക്കിൾ മോഷ്ടാവ് അറസ്റ്റിൽ 

Sudheer K

വേണു ഗോപലൻ മേനോൻ അന്തരിച്ചു

Sudheer K

രാമൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!