കാഞ്ഞാണി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് എന്ന മുദ്രവാഖ്യമുയർത്തി എൻആർഇജി മണലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ മണലൂർ ഗ്രാമപഞ്ചായത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി. എ.വി.ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. എം.വി. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, വി.വി. പ്രഭാത്, കെ.വി. ഡേവീസ്, പി.കെ.അരവിന്ദൻ, ജനാർദ്ധനൻ മണ്ണുമ്മൽ, ബിന്ദു സതീഷ് എന്നിവർ സംസാരിച്ചു.