തൃപ്രയാർ: നാട്ടിക ഹനുമാൻ ക്ഷേത്രത്തിൽ മണ്ഡലപൂജയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തും. 15ന് രാവിലെ 6 മുതൽ ലക്ഷഹോമം. 24ന് രാവിലെ കലശപൂജ, അഭിഷേകം. വൈകിട്ട് 4ന് താലം, ചെണ്ടമേളം, ചിന്ത്പാട്ട്, തെയ്യം, കാവടി എന്നിവയുടെ അകമ്പടിയോടെ ഗ്രാമപ്രദക്ഷിണം. 25ന് രാവിലെ സുബ്രഹ്മണ്യപൂജ, വൈകിട്ട് നാഗയക്ഷിക്ക് രൂപക്കളം. 26ന് രാവിലെ ഹനുമാൻ സ്വാമിക്ക് ലക്ഷാർച്ചന, രുപക്കളത്തിലേക്ക് എഴുന്നള്ളിപ്പ്. വൈകിട്ട് സമൂഹാർച്ചന, അഭിഷേകം, ബ്രഹ്മ കലശാഭിഷേകം, രൂപക്കളത്തിൽ നൃത്തം എന്നിവയുണ്ടാകുമെന്ന് മഠാധിപതി അനന്തു സുരേഷ്, ഭഗീഷ് പൂരാടൻ, എ.എൻ.സിദ്ധപ്രസാദ് എന്നിവർ അറിയിച്ചു.