News One Thrissur
Updates

ഡോ. ബി.ആർ. അംബേദ്ക്കർ ചരമ വാർഷികദിനാചരണം നടത്തി

ചെമ്മാപ്പിള്ളി: നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്ക്കറുടെചരമ വാർഷികദിനാചരണം ചെമ്മാപ്പിള്ളി പഴയ പോസ്റ്റോഫീസ് ജംഗ്ഷനിൽ നടത്തി. പുഷ്പാർച്ചനയോടെ തുടങ്ങിയ അനുസ്മരണ യോഗത്തിൽ നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നെഹ്റു സ്‌റ്റഡി സെന്റർ ചെയർമാൻ ആന്റോ തൊറയൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജാതീയത അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിൽ കൊടികുത്തി വാണിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളിൽ ദളിതരായി.പിറന്നുവെന്ന ഒറ്റകാരണത്താൽ മാറ്റിനിർത്തിയിരുന്ന കാലത്ത് സ്കൂളിൽ മറ്റു കുട്ടികളുമായി താഴ്ന്ന ജാതിയിലുള്ള കുട്ടികൾക്ക് സംഭർക്കമോ, സ്പർശനമോ പാടില്ലാതിരുന്നിട്ടും സ്വന്തം വീട്ടിൽ നിന്നും ചാക്ക് കൊണ്ട് വന്ന് ക്ലാസ് റൂമിന്റെ മൂലയിൽ ഇരുന്ന് പഠിച്ച് സ്വാതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയായ ഡോ ബി.ആർ അംബേദ്കർ ദളിത് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ച ദീർഘവീക്ഷകനായിരുന്നു. പ്രമോദ് കണിമംഗലത്ത്, നിസ്സാർ കുമ്മം കണ്ടത്ത്, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, പോൾ പുലിക്കോട്ടിൽ, ജഗദീശ് രാജ് വാള മുക്ക്, സന്തോഷ് നെല്ലിപറമ്പിൽ, രേണുക റിജു എന്നിവർ പ്രസംഗിച്ചു.

Related posts

നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം. 

Sudheer K

മണലൂർ സേവാഭാരതി കാര്യാലയ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 14 ന് കാഞ്ഞാണിയിൽ.

Sudheer K

വലപ്പാട് 200 കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!