വാടാനപ്പള്ളി: ഗ്യാസ് സിലിണ്ടർ വിതരണത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. അവിണിശ്ശേരി തൈക്കാട്ടുശ്ശേരി സ്വദേശി കുന്നത്ത് വളപ്പിൽ ഹൗസിൽ ചേന്ദൻ മകൻ സതീഷ് (52) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വാടാനപ്പള്ളി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിന് സമീപം അംഗനവാടിയുടെ പരിസരത്ത് ഭാരത് ഗ്യാസ് കമ്പനിയുടെ ഗ്യാസ് വിതണത്തിനെത്തിയ തൊഴിലാളിയായ സതീഷ് കുഴഞ്ഞ് വീണ് മരിച്ചത്. കുഴഞ്ഞു വീണ ഇയാളെ നാട്ടുകാർ ഏങ്ങണ്ടിയൂർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
next post