വാടാനപ്പള്ളി: ചിലങ്ക കോസ്മോസ് റോഡിൽ പുതിയ വീട്ടിൽ മുഹമ്മദ് മകൻ ഉസ്മാൻ (74) അന്തരിച്ചു. മുസ്‌ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ദുബായ് കെ എം സി സി മണലൂർ മണ്ഡലം വൈസ് പ്രസിഡണ്ട്, തെക്കെ മഹല്ല് ജമാഅത്ത് കമ്മറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. സി.എച്ച്. മുഹമ്മദ് കോയ ഓർഫനേജ് അസ്സോസിയേഷൻ, വാടാനപ്പള്ളി ശിഹാബ് തങ്ങൾ റിലീഫ് സെൽ, ദാറുൽ അമാൻ അറബിക് കോളേജ്, ചിലങ്ക ഓത്തുപള്ളി തുടങ്ങിയ സ്ഥാപനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ബഷീറ. മക്കൾ: ഇൻഷാദ്, ഷുക്കൂർ, ഷെജീന. മരുമക്കൾ: ഫസീന, ഷാനിബ, നിയാസ്.
previous post