പുള്ള്: ജീവന്റെ വിലയറിഞ്ഞ് സ്വന്തം ശരീരത്തിൽ നിന്ന് അവയവം ദാനം ചെയ്ത് ജീവിതം അസ്തമിച്ച സുമേഷിന്റെ ജീവിതത്തിന് വെളിച്ചമായ ഷൈജു സായ് റാമിനെ പുള്ളിലെ വസതിയിലെത്തി അനുമോദനം നേർന്ന് നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകര. സഹോദരന്റെ വൃക്ക മാറ്റി വെക്കുന്നതിന് സഹായം ചോദിച്ചു വന്ന സഹോദരിയോട് തന്റെ വൃക്ക തരാം എന്ന് പറഞ്ഞ് അത് യാഥാർത്യമാക്കിയ ഷൈജു സായ് റാമിനെയും, പിൻതുണ നൽകിയ ഭാര്യ സനിതയെയും നെഹ്റു സ്‌റ്റഡി സെന്റർ ചെയർമാൻ ആന്റോ തൊറയൻ ഷാൾ അണിയിച്ചും, ഉപഹാരം കൈമാറിയും, ഉദ്ഘാടനം ചെയ്തു. കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു ട്രഷറർ പ്രമോദ് കണിമംഗലത്ത്, മുൻ പഞ്ചായത്ത് മെമ്പർ പരമേശ്വരൻ, നിസാർ കുമ്മം കണ്ടത്ത് എന്നിവർ പ്രസംഗിച്ചു. സാജൻ കുറ്റിക്കാട്ട് പറമ്പിൽ, പോൾ പുലിക്കോട്ടിൽ, രേണുക റിജു, ബെന്നി ആഞ്ഞിലപ്പടി, ജഗദീശ് രാജ് വാളമുക്ക്,വിനോഷ് വടക്കേടത്ത്, രാമചന്ദ്രൻ പൂക്കാട്ട്, ബാബു സി.എ, എന്നിവർ നേതൃത്വം നൽകി.
previous post