News One Thrissur
Updates

തൃപ്രയാറിൽ കളർ ബെൽറ്റ് ഗ്രേസിംഗും സംസ്ഥാന, ദേശീയ, യൂണിവേഴ്സിറ്റി ഗെയിംസ് വിജയികൾക്കുള്ള അനുമോദനവും.

തൃപ്രയാർ: കരാത്തെ ദൊ ഗോജുക്കാൻ ഇന്ത്യ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നാട്ടിക എസ്.എൻ. ഹാളിൽ കളർ ബെൽറ്റ് ഗ്രേസിംഗും സംസ്ഥാന, ദേശീയ, യൂണിവേഴ്സിറ്റി ഗെയിംസ് വിജയികൾക്കുള്ള അനുമോദനവും നടത്തി. ഗോജുക്കാൻ കേരള പ്രസിഡൻ്റ് സൂരജ് കെ.എസിൻ്റെ അധ്യക്ഷത വഹിച്ചു. ഗോജുക്കാൻ നാഷണൽ പ്രസിഡൻ്റും ചീഫ് ഇൻസ്ട്രക്ടറുമായ ക്യോഷി മധു വിശ്വനാഥ് , സെൻസായ് ജോൺസൺ എന്നിവർ വിജയികളെ ആദരിച്ചു. ദേശീയ സ്കൂൾ കായിക മേളയിൽ പോൾവാൾട്ടിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ ഗോജുക്കാൻ വിദ്യാർത്ഥി കൂടിയായ അമൽ ചിത്രയെ ചടങ്ങിൽ ആദരിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന തല കരാത്തെ ചാമ്പ്യൻഷിപ്പിൽ 12 ഗോൾഡ് മെഡലടക്കം 25 ഓളം മെഡലുകളാണ് ഗോജുക്കാൻ അസോസിയേഷൻ തൃശൂർ ജില്ലക്കു വേണ്ടി കരസ്ഥമാക്കിയത്. 250 ഓളം കുട്ടികളാണ് ഇന്ന് നടന്ന കളർബെൽറ്റ് ഗ്രേഡിംഗിൽ പങ്കെടുത്തത്. ചടങ്ങിൽ ഗോജുക്കാൻ സീനിയർ ഇൻസ്ട്രക്ടേഴ്സായ പി.എസ്. സുമി, സജിത്ത്, കെ.ആർ. അവിനാഷ്, കിരൺ, വിഷ്ണുദാസ്, കാർത്തിക ഗോജുക്കാൻ സെക്രട്ടറി ഇ.ബി.സാന്ദ്ര എന്നിവർ സംസാരിച്ചു.

Related posts

അന്തിക്കാട് ന്യൂ ലിങ്ക് റോഡ് റെസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം.

Sudheer K

ദേശീയപാത നിർമാണത്തിന് മണ്ണ് : മറ്റം – വാക റോഡ് അപകട പാതയായി.

Sudheer K

ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കാരുണ്യയിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്റു സ്റ്റഡി കൾച്ചറൽ ഫോറം

Sudheer K

Leave a Comment

error: Content is protected !!