അരിമ്പൂർ: മനക്കൊടി ചിലങ്ക വുമൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി. അതിരപ്പിള്ളി റെയ്ഞ്ച് ആർ.എഫ്.ഓ. ജീഷ്മ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻറ് സിന്ധു സതീഷ് അധ്യക്ഷയായി. അരിമ്പൂർ പഞ്ചായത്തിലെ ആദ്യത്തെ വുമൺസ് ക്ലബ്ബാണ് ചിലങ്ക . അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, വുമൺസ് ക്ലബ്ബ് ഭാരവാഹികളായ സ്വാതി കിരൺ, സുമി സജിത്ത്, ഡോ. മിനു ദത്ത്, ഡോ. ബാബു ഡി. പാറക്കൽ, ഡോളി രാജൻ തുടങ്ങിയവർ സംസാരിച്ചു.
previous post