കയ്‌പമംഗലം: ഡിസംബർ 18,19,20 തിയ്യതികളിൽ കയ്പമംഗലത്ത് നടക്കുന്ന സിപിഎം നാട്ടിക ഏരിയ സമ്മേളനത്തിന് മുന്നോടിയായി പതാകദിനം ആചരിച്ചു. ചളിങ്ങാട് അമ്പലനട ബ്രാഞ്ചിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ് പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി പി.കെ. റഫീക്ക്, കെ.എ. ജയേഷ്, ടി.എം. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.