വാടാനപ്പള്ളി: മണലൂർ എംഎൽഎയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 4,80,000 രൂപ ചിലവഴിച്ചു വാടാനപ്പള്ളി ആൽമാവ് ജംഗ്ഷനിൽ സ്ഥാപിച്ച എൽ ഇ ഡി ഹൈ മാസ്റ് ലൈറ്റ് മുരളി പെരുനെല്ലി എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്തോഷ് പണിക്കശ്ശേരി, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ സുലേഖ ജമാൽ, ജനപ്രതിനിധികളായ സരിത ഗണേശൻ, റെന്യ ബിനീഷ്, ശ്രീകല ദേവാനന്ദ്, ഷൈജ ഉദയകുമാർ,.സെക്രട്ടറി എ.എൽ. തോമസ് എന്നിവർ പ്രസംഗിച്ചു.
previous post
next post