News One Thrissur
Updates

രിസാന ഫാത്തിമ മൂന്നാം വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് .

തളിക്കുളം: തുടർച്ചയായ മൂന്നാം വർഷവും രിസാന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക്. ഇത്തവണ ഹയർ സെക്കൻ്ററി ജനറൽ വിഭാഗം അറബി പദ്യപാരായണത്തിൽ കോടതി ഉത്തരവിൻ്റെ പിൻബലത്തിലാണ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിന് യോഗ്യത നേടിയത്. തളിക്കുളം ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തളിക്കുളം സ്വദേശി പുതിയ വീട്ടിൽ അഷ്റഫുദ്ധീൻ്റെയും റംലാബിയുടെയും മകളാണ്. സഹോദരങ്ങളായ രഹ്നയും റഹീഫും സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കമലാ നെഹ്റു വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനായ ഷാഹുൽ ഹമീദ് സഗീർ രചിച്ച് പരിശീലിപ്പിച്ച കവിതകളാണ് മൂന്ന് വർഷവും സംസ്ഥാന തലത്തിൽ ആലപിക്കുന്നത്. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി കവിതാലാപനം, അറബി ഗാനം, അറബി സംഘഗാനം എന്നിവയിൽ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. ഫലസ്ഥീനിലെ കുഞ്ഞുങ്ങളുടെയും ജനങ്ങളുടെയും ദുരവസ്ഥ വിവരിക്കുന്ന കരളലയിപ്പിക്കുന്ന സങ്കടകരമായ വിവരണങ്ങളാണ് ഈ വർഷത്തെ കവിതയുടെ ആശയം .

Related posts

ഗു​രു​വാ​യൂ​ർ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

Sudheer K

കൂർക്കഞ്ചേരിയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

Sudheer K

മുറ്റിച്ചൂർ എഎൽപി സ്കൂൾ 114-ാം വാർഷികം.

Sudheer K

Leave a Comment

error: Content is protected !!