അരിമ്പൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുതെന്ന മുദ്രവാക്യമുയർത്തി എൻ.ആർ.ഇ.ജി. അരിമ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ മനക്കൊടി തപാൽ ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. ഓമന അശോകൻ അധ്യക്ഷയായി കെ. ആർ. ബാബുരാജ്, വി.പി. സുരേഷ്, കെ. ആർ. വർഗീസ്, ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.