ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നിയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. ചെന്ത്രാപ്പിന്നി പതിനേഴാം കല്ല് സ്വദേശി തോട്ടാരത്ത് വീട്ടിൽ സുഹാസിനാണ് (31) മർദനമേറ്റത്. ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് ക്ഷേത്ര സമീപത്ത് കഴിഞ്ഞ ദിവസം രാത്രി 10നാണ് സംഭവം. തലക്കും മുഖത്തും പരിക്കേറ്റ സുഹാസ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേർക്കെതിരെ കയ്പമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തു