കയ്പമംഗലം: മൂന്നുപീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം പള്ളിത്താനം സ്വദേശി പോത്താംപറമ്പിൽ മനുവിയിനെയാണ് എസ്ഐ സൂരജും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അൻപതിനായിരം രൂപയാണ് ഇയാൾ സ്ഥാപനത്തിൽ നിന്നും തട്ടിയത്.