കഞ്ഞാണി: വർദ്ധിപ്പിച്ച ഇലക്ട്രിസിറ്റി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കഞ്ഞാണി സെന്ററിൽ നിന്നും പെട്രോമാക്സും ചിമ്മിണി വിളക്കുമായി പ്രകടനമായെത്തിയ പ്രവർത്തകർ എനാമാവ് റോഡിലെ 110 കെവി സബ്‌സ്റ്റേഷനുമുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മുൻ എംപിയും കെ പിസിസി വർക്കിംഗ് പ്രസിഡന്റുമായ ടി .എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ദീപൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വി.ജി. അശോകൻ മുഖ്യാതിഥിയായി. മണലൂർ മണ്ഡലം പ്രസിഡന്റ് എം.വി. അരുൺ ആമുഖ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ പി.പി. സ്റ്റീഫൻ, ജെൻസൺ ജെയിംസ്, അഡ്വ എം.എ. മുസ്തഫ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് കാർത്തികേയൻ,ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.കെ. പ്രകാശൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.സി. ഷീജ, എന്നിവർ പ്രസംഗിച്ചു. നേതാക്കളായ പി.ടി. ജോൺസൻ, എം.ബി. സൈതുമുഹമ്മദ്,സി എം ശിവപ്രസാദ് അലിമോൻ, ഒ.ടി. ഷംസുദീൻ,വിമല, ഗ്രേസി ജേക്കബ്, പുഷ്പ വിശ്വംഭരൻ, റോബിൻ വടക്കേത്തല, ഗിൽസ തിലകൻ, ബീന സേവിയർ, ജോൺസൻ അരിമ്പൂർ, പി.എ. അഹമ്മദുണ്ണി, വാസു വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.