പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം പ്രവാസി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് അന്യായമായി വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ നടപടിക്കെതിരെ പെരിങ്ങോട്ടുകര വൈദ്യുതി ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ചുംചൂട്ട് കത്തിക്കൽ സമരവും നടത്തി. നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ പ്രസിഡന്റ് വി.കെ. സുശീലൻ സമരം ഉദ്‌ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ലൂയീസ് താണിക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.നാട്ടിക ബ്ലോക്ക് കോൺഗ്രസ് ട്രഷറർ വി.കെ. പ്രദീപ്, വൈ.പ്രസിഡന്റ് ആന്റോ തൊറയൻ, മണ്ഡലം പ്രവാസി കോൺഗ്രസ് സെക്രട്ടറി നിസ്സാർ കുമ്മം കണ്ടത്ത്, ട്രഷറർ വില്ലിപട്ടത്താനം പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുനീർ എടശ്ശേരി, ജില്ല ട്രഷറർ ഇ എം ബഷീർ, സെക്രട്ടറി ബാബു കുന്നുമ്മൽ, ബ്ലോക്ക് പ്രസിഡന്റ് വാസൻ ആന്തു പറമ്പിൽ,ബ്ലോക്ക് വൈ.പ്രസിഡന്റ് ടി.യു.സുഭാഷ് ചന്ദ്രൻ, സെക്രട്ടറി വാസൻ കോഴിപറമ്പിൽ,കർഷകകോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.ബി. സജീവ് എന്നിവർ പ്രസംഗിച്ചു. പോൾ പുലിക്കോട്ടിൽ, റഷീദ് താന്ന്യം, ഉക്രു പുലിക്കോട്ടിൽ, സിദിഖ് കൊളത്തേക്കാട്ട്, റിജു കണക്കന്തറ, തോമസ്, പ്രമോദ് കണിമംഗലത്ത്, സാജൻ കുറ്റിക്കാട്ട് പറമ്പിൽ എന്നിവർ നേതൃത്വം നൽകി.