കാഞ്ഞാണി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ ചങ്ങാത്ത മുതലാളിത്വ നയങ്ങൾക്കെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മണലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണി ബസ്റ്റാൻ്റിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ എകസിക്യൂട്ടീവ് അംഗം ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി.ആർ. മനോജ് അധ്യക്ഷനായിരുന്നു.
നേതാക്കളായ കെ.വി. വിനോദൻ, പി.എസ്. ജയൻ, എം.ആർ. മോഹനൻ, സണ്ണി വടക്കൻ, കെ.കെ ഹരിദാസ്,സീതാ ഗണേഷ്, വി.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.