വലപ്പാട്: വലപ്പാട് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. വലപ്പാട് ബീച്ച് ചാലുകുളം പള്ളി സ്വദേശി, തറയിൽ വീട്ടിൽ വിഷ്ണു (29) വിനെയാണ് കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തിയത്. പോക്സോ കേസ്സുൾപ്പടെ 8 ഓളം കേസ്സുകളിൽ പ്രതിയാണ് വിഷ്ണു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
previous post