വാടാനപ്പള്ളി: എൽഡിഎഫ് സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും,പ്രതിഷേധ യോഗവും നടത്തി.കോൺഗ്രസ്സ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അഡ്വ.മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് വാടാനപ്പള്ളി മണ്ഡലം പ്രസിണ്ടന്റ് സനിഷ നിതിൻ അധ്യക്ഷത വഹിച്ചു. മുൻ യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് നാസിം.എ.നാസർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ സ്വാഗതവും,
മണ്ഡലം സെക്രട്ടറി കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു. പ്രകടനത്തിന്
യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സബീന റാഫി, നെബിൽ, ജാസിർ, സജ്ജാദ്, മുഹ്സിൻ, സുരഭി, കെഎസ്യു മണ്ഡലം പ്രസിഡൻ്റ് അഭിനവ് സുനിൽ എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് പിന്തുണയുമായി മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്,കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ ശിവ പ്രസാദ്, അഹമ്മദുണ്ണി, ഐ.പി. പ്രഭാകരൻ, വി.ഡി. ബെന്നി,മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിണ്ടൻ്റ് വി.സി. ഷീജ,മഹിളാ കോൺഗ്രസ്സ് ജില്ല സെക്രട്ടറി സുകന്ദിനി ഗിരീഷ്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ശ്രീകല സജീവൻ, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് എ.ടി. റഫീക്,
കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിമാരായ
അസഫലി, രഗുനാഥൻ വൈക്കാട്ടിൽ,
കർഷക കോൺഗ്രസ്സ് പ്രസിഡൻ്റ് ഉണ്ണികൃഷണൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് സുനിൽ വാലത്ത്, കോൺഗ്രസ്സ് നേതാക്കളായ സമീർ ഹംസ,പിതാമ്പരൻ വാലത്ത്,
സതീഷ്, റാഫി, മൻസൂർ. പി.എ. ഡിബിൻ വാഴപ്പുള്ളി, എന്നീ നേതാക്കളും പങ്കെടുത്തു.