അരിമ്പൂർ: അരിമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആരോഗ്യ ക്ഷേമസമിതി നൽകുന്ന ഉപകരണങ്ങളുടെ കൈമാറ്റം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ നിർവഹിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയായി. രണ്ടു ലക്ഷം രൂപ ചിലവിൽ കമ്പ്യൂട്ടർ, പ്രിന്റർ, സൗണ്ട് സിസ്റ്റം, സർജിക്കൽ ഉപകരണങ്ങൾ എന്നിവയാണ് കൈമാറിയത്. ആരോഗ്യ ക്ഷേമസമിതി ചെയർമാൻ സൈമൺ നെല്ലിശ്ശേരി, കൺവീനർ ടി.കെ. രാമകൃഷ്ണൻ മാസ്റ്റർ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, ബ്ലോക്ക് മെമ്പർ ലത മോഹൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.കെ. ഹരിദാസ് ബാബു, പഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ വി.കെ. ഉണ്ണികൃഷ്ണൻ, ഡോ.മഞ്ജുഷ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.