തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 73.2 ശതമാനം പോളിംഗ്. തൃപ്രയാർ എ യുപി സ്കൂളിലെ രണ്ട് ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ബുധനാഴ്ച രാവിലെ 10ന് നാട്ടിക പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും. എൽഡിഎഫിലെ വി.ശ്രീകുമാർ, യുഡിഎഫിലെ പി.വിനു, എൻഡിഎയിലെ ജ്യോതി ദാസ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫ് 5, യുഡിഎഫ് 5, എൻഡിഎ 3 എന്നിവയാണ് കക്ഷി നില. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.