ചേർപ്പ്: സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ കടുപ്പശ്ശേരി അവിട്ടത്തൂർ സ്വദേശി അമ്പാട് വീട്ടിൽ, സായികൃഷ്ണ (33), വെങ്ങിണിശ്ശേരി ശിവപുരം കോളനി സ്വദേശി കുട്ടൂസ് എന്നറിയപ്പെടുന്ന തറയിൽ വീട്ടിൽ ശ്രീരാഗ് (29 ), എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തി.
സായികൃഷ്ണ രണ്ട്
വധശ്രമക്കേസ്സുകളിലടക്കം മൂന്നോളം
കേസ്സുകളിലും, ശ്രീരാഗ് മൂന്ന്
വധശ്രമക്കേസ്സുകൾ, കഞ്ചാവ്
വിൽപ്പന, കവർച്ച തുടങ്ങിയ 9 ഓളം
കേസ്സുകളിലും, പ്രതിയാണ്.
തൃശൂർ റൂറൽ ജില്ലാ പോലീസ്
മേധാവി നവനീത് ശർമ്മ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി
തോംസൺ ജോസ് ആണ്
ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ പ്രതികൾക്ക് മൂന്നു
വർഷം വരെ തടവ് ശിക്ഷ
ലഭിക്കുന്നതാണ്.