കയ്പമംഗലം: കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിന്‍കാട്ടില്‍ അജ്മന്‍ (25)നെയാണ് കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുസ്തഫയെ(46)യും അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്.ഐമാരായ കെ.എസ്. സുരജ്, ജെയ്‌സന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജോബി, ഫാറൂഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
next post