വാടാനപ്പള്ളി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയിലെ രന്യ ബിനീഷിനെ തിരഞ്ഞെടുത്തു. എൽഡിഎഫ് ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡന്റ് സിപിഎമ്മിലെ സി.എം. നിസാർ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ കെ.എസ്. ധനീഷായിരുന്നു എതിർ സ്ഥാനാർഥി. യുഡിഎഫ്, സ്വതന്ത്ര അംഗങ്ങൾ വിട്ടുനിന്നു. എൽഡിഎഫിൽ ഒരു വോട്ട് അസാധു ആയി
previous post