തൃശൂർ: വിയ്യൂർ കൊട്ടേക്കാട് പള്ളിക്ക് സമീപം മറിഞ്ഞു വീണ സ്കൂട്ടർ സ്റ്റാർട്ടാക്കുമ്പോൾ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായ പേരാമംഗലം സ്വദേശി മുളവനം കവിയത്ത് വീട്ടിൽ ഉദയൻ്റെ മകൻ വിഷ്ണു (25) ആണ് മരിച്ചത്. സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്കൂട്ടർ മറിഞ്ഞ് വീണപ്പോൾ പെട്രോൾ പുറത്തേക്ക് ഒഴുകി സ്ക്കൂട്ടറിൽ പടർന്നിരുന്നു. മറിഞ്ഞ സ്കൂട്ടർ പൊക്കി സ്റ്റാർട്ട് ചെയ്തപ്പോൾ തീ ആളിപടരുകയായിരുന്നു. 54 ശതമാനം പൊള്ളലേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് കാലത്ത് മരിച്ചു. അമ്മ: രതി.
previous post