ചാവക്കാട്: തിരുവത്ര സ്വദേശി മൈസൂരിൽ ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ഏറസംവീട്ടിൽ പാലപ്പെട്ടി യൂസഫ് മകൻ അബിൻ ഫർഹാൻ ( 22) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ സുഹൃത്തുക്കളുമൊത്ത്
2 ബൈക്കുകളിൽ പോകവെ ഫർഹാൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു
മൈസൂർ മെഡിക്കൽ കോളേജ് ആൻ്റ് റിസർച്ച് സെൻ്ററിലെ ഒന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിയാണ്.
മാതാവ്: റംഷീന.
മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.