പാവറട്ടി: കുണ്ടുകടവ് റോഡിൽ സ്ഥിതി ചെയ്യുന്ന അൽഷാഫി കോംപ്ലക്സ് ബിൽഡിംഗിലുളള ഗ്ലാമർ സലൂൺ എന്ന ബാർബർ ഷോപ്പിൽ മോഷണം ബുധനാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് ഗ്ലാസ് തല്ലി പൊളിച്ചാണ് അകത്ത് കയറിയത്. കടയിൽ സൂക്ഷിച്ചിരുന്ന 20000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഷോപ്പിൻ്റെ ഉള്ളിൽ രക്ത കറ കണ്ടെത്തിയിട്ടുണ്ട്. ഇത് മോഷ്ടാവിന്റേതാണെന്ന് സംശയിക്കുന്നു.