ചേർപ്പ്: ഊരകത്തമ്മതിരുവടി ക്ഷേത്രത്തിലെ തൃക്കാർത്തിക ഊട്ടിനാവശ്യമായ സാധന സമഗ്രികളുടെ സമർപ്പണം നടന്നു. ദേവസ്വം ഓഫീസർ സിജു വാസുദേവൻ ആദ്യ സമർപ്പണം നടത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് വി.ജി. ഉഷ, സെക്രട്ടറി എ.കെ. സതീശൻ, ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ, ക്ഷേത്ര ജീവനക്കാർ എന്നിവർ പങ്കെടുത്തു.