കണ്ടശ്ശാംകടവ്: ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്ന് കണ്ടശ്ശാംങ്കടവ് ഫൊറോന കത്തോലിക്ക കോൺഗ്രസ് സർക്കാരിനോടവശ്യപ്പെട്ടു. വൈദ്യുതി വകുപ്പ് ഇപ്പോൾ 16 പൈസയും മൂന്ന് മാസം കഴിഞ്ഞാൽ12 പൈസയുടെയും വർദ്ധന ഒന്നിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി വില വർദ്ധനവ് കുടുംബ ബഡ്ജറ്റിന് ഇരുട്ടടിയായി തിരുമെന്നതിനാൽ വൈദ്യുതി വർദ്ധനവ് പിൻവലിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കണ്ടശ്ലാംങ്കടവ് ഫൊറോന പ്രമോട്ടർ ഫാ.ആൻ്റോ ഒല്ലൂക്കാരൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എങ്ങണ്ടിയൂർ സെൻ്റ് തോമസ് ദേവാലയത്തിൽ ചേർന്ന യോഗത്തിൽ ഫൊറോന സമിതി പ്രസിഡൻ്റ് അരുൺ ആൻ്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിമിൻ പെരുമാട്ടിൽ, പി.ഐ.ബിജോയ്, പ്രിൻസ് പുലിക്കോട്ടിൽ, സീന ലോറൻസ്, സിൽജി ഷാജു, തുടങ്ങിയവർ സംസാരിച്ചു.