വാടാനപ്പള്ളി: സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമക്കായി ജന്മനാടായ ചേറ്റുവയിൽ സാംസ്കാരിക മന്ദിരം ഒരുങ്ങുന്നു. ഇതോടെ സിനിമ പ്രവർത്തകരുടേയും നാട്ടുകാരുടേയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.
ചേറ്റുവ വഴിയോര വിശ്രമകേന്ദ്രത്തിന് സമീപം 20 സെന്റ് സ്ഥലത്ത് 7047 ചതുരശ്ര അടിയിലായി രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ ഓഫിസ്, ലൈബ്രറി, ടോയ്‍ലറ്റ്, വരാന്ത എന്നിവയുണ്ടാകും. ഇതോടൊപ്പം തിയറ്ററും ഉൾപ്പെടുന്നു. മുൻ എം.എൽ.എ കെ.വി. അബ്ദുൾ ഖാദറിന്റെ 2016-17 ലെ ആസ്തി വികസന ഫണ്ടായ രണ്ട് കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്. നിലവിലെ എം.എൽ.എ എൻ.കെ. അക്ബറിന്റെ ഇടപെടൽ പദ്ധതി വേഗത്തിലാക്കി. റവന്യുഭൂമി വിട്ടുകിട്ടുന്നതിലുള്ള തടസ്സങ്ങൾ എല്ലാം നീക്കാൻ ഏങ്ങണ്ടിയൂർ പഞ്ചായത്തിന്റെ പൂർണപിന്തുണയും ലഭിച്ചു.
ഈ മാസം 15ന് മന്ത്രി കെ. രാജൻ മന്ദിരത്തിന്റെ ശിലാസ്ഥാപനം രണ്ടാം തവണ നിർവഹിക്കും. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2011ൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം കൊട്ടിയാഘോഷിച്ച് അന്നത്തെ റവന്യം മന്ത്രി കെ.പി. രാജേന്ദ്രൻ ശിലയിട്ട് പോയിട്ടും കെട്ടിടം നിർമാണം ആരംഭിച്ചിരുന്നില്ല. 13 വർഷത്തിനുശേഷം വീണ്ടും ശിലയിട്ടാണ് നിർമാണം ആരംഭിക്കുക.
വാടാനപ്പള്ളി: സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമക്കായി ജന്മനാടായ ചേറ്റുവയിൽ സാംസ്കാരിക മന്ദിരം ഒരുങ്ങുന്നു. ഇതോടെ സിനിമ പ്രവർത്തകരുടേയും നാട്ടുകാരുടേയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ചേറ്റുവ വഴിയോര വിശ്രമകേന്ദ്രത്തിന് സമീപം 20 സെന്റ് സ്ഥലത്ത് 7047 ചതുരശ്ര അടിയിലായി രണ്ട് നിലകളിലുള്ള കെട്ടിടത്തിൽ ഓഫിസ്, ലൈബ്രറി, ടോയ്‍ലറ്റ്, വരാന്ത എന്നിവയുണ്ടാകും. ഇതോടൊപ്പം തിയറ്ററും ഉൾപ്പെടുന്നു. മുൻ എം.എൽ.എ കെ.വി. അബ്ദുൾ ഖാദറിന്റെ 2016-17 ലെ ആസ്തി വികസന ഫണ്ടായ രണ്ട് കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്.
നിലവിലെ എം.എൽ.എ എൻ.കെ. അക്ബറിന്റെ ഇടപെടൽ പദ്ധതി വേഗത്തിലാക്കി. റവന്യുഭൂമി വിട്ടുകിട്ടുന്നതിലുള്ള തടസ്സങ്ങൾ എല്ലാം നീക്കാൻ ഏങ്ങണ്ടിയൂർ പഞ്ചായത്തിന്റെ പൂർണപിന്തുണയും ലഭിച്ചു. ഈ മാസം 15ന് മന്ത്രി കെ. രാജൻ മന്ദിരത്തിന്റെ ശിലാസ്ഥാപനം രണ്ടാം തവണ നിർവഹിക്കും. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2011ൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം കൊട്ടിയാഘോഷിച്ച് അന്നത്തെ റവന്യം മന്ത്രി കെ.പി. രാജേന്ദ്രൻ ശിലയിട്ട് പോയിട്ടും കെട്ടിടം നിർമാണം ആരംഭിച്ചിരുന്നില്ല. 13 വർഷത്തിനുശേഷം വീണ്ടും ശിലയിട്ടാണ് നിർമാണം ആരംഭിക്കുക.