ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ കടലേറ്റം. ശക്തമായ തിരയിൽ കടൽവെള്ളം കരയിലേക്ക് അടിച്ചു കയറി ബീച്ചിലെ പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ മുങ്ങി. കരയിൽ കയറ്റി വച്ചിരുന്ന മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സമീപത്തെ കടകളിലേക്കും വെള്ളം കയറി. ഇതിനെ തുടർന്ന് സന്ദർശകരെ കടലിൽ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്.