വലപ്പാട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാജ സ്വർണം പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതിയെ കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. വലപ്പാട് കോതകുളം സ്വദേശി ഫാരിജാൻ (45) ആണ് പിടിയിലായത്. ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയം വെച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും സമാന രീതിയിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. കയ്‌പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, എസ്ഐ സൂരജ്, നിഷീ, അൻവറുദ്ദീൻ തുടങ്ങിയവരുൾപ്പെട്ട പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
previous post
next post