അരിമ്പൂർ: പൂരവും, ക്ഷേത്രാചാരങ്ങളും നിലനിർത്തി സംരക്ഷിക്കാനായി അരിമ്പൂർ പഞ്ചായത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭരണ സമിതി അംഗങ്ങളും വിശ്വാസികളും ചേർന്ന് കർമ്മ സമിതി രൂപികരിച്ചു. 11 ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടക്കം ഇരുപതോളം പേർ യോഗത്തിൽ പങ്കെടുത്തു. പൂരം നടത്തിപ്പുമായി നേരിടുന്ന പ്രശ്നങ്ങൾക്കും ക്ഷേത്രാചാരങ്ങൾക്കെതിരെയുള്ള നീക്കങ്ങൾ ചെറുക്കുന്നതിനുമായാണ് അംഗങ്ങൾ നമ്പോർക്കാവ് ക്ഷേത്രം ഹാളിൽ പ്രഥമ യോഗം ചേർന്നത്.
കർമ്മ സമിതി പ്രസിഡൻ്റായി മോഹനൻ പൂവ്വശ്ശേരി (എറവ് മഹാവിഷ്ണു ക്ഷേത്രം പ്രസിഡൻ്റ്), സെക്രട്ടറിയായി രവി കറുത്തേത്തിൽ (സെക്രട്ടറി മനക്കൊടി അയ്യപ്പൻകാവ് ) എന്നിവരെ തിരഞ്ഞെടുത്തു. നമ്പോർക്കാവ് ഭഗവതി ക്ഷേത്രം ജോ. സെക്രട്ടറി വൈശാഖ്, നാലാംകല്ല് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രസിഡൻ്റ് ഭാസ്കരൻ, മനക്കൊടി സുബ്രഹമണ്യ സ്വാമി ക്ഷേത്രം പ്രസിഡൻ് ശശി മേനോത്തുപറമ്പിൽ, എറവ് മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി മധുസൂദനൻ കണ്ടേങ്കാവിൽ തുടങ്ങിയവർ പങ്കെടുത്തു.