എറവ്: സെൻ്റ് തെരേസാസ് അക്കാദമി സ്കൂൾ വാർഷികാഘോഷം ( വെബ്രാങ്കോ 2 കെ 24) കണ്ടശാംകടവ് ഫൊറോന വികാരി ഫാ. ജോസ് ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.റോയ് ജോസഫ് വടക്കൻ അധ്യക്ഷത വഹിച്ചു. ടിവി സീരിയൽ നടി ശിവാനി മേനോൻ (ഉപ്പും മുളകും ഫെയിം) മുഖ്യാതിഥിയായിരുന്നു. 2024 പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എലൈന ജിമ്മി , പാഠ്യ-പാഠ്യേതരവിഭാഗങ്ങളിൽ ജില്ല, സംസ്ഥാനതല വിജയികൾ എന്നിവർക്ക് നടി ശിവാനി മേനോൻ, സ്കൂൾ അഡ്മിനിസ്ട്രറ്റേർ എം.സി. ജോസഫ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് നീതു ചാക്കോച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റി പി.ഐ. വർഗീസ്, പിടിഎ പ്രസിഡൻ്റ് സിമി സുനിൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി സി.ജെ. സെബി, ഗീതി ലി റോസ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സോജ പോൾ സ്വാഗതവും സ്റ്റാഫ് പ്രതിനിധി അന്ന കെയ്ന ജിപ്സൺ നന്ദിയും പറഞ്ഞു. മാർച്ച് പാസ്റ്റ്, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു.
previous post