News One Thrissur
Updates

സിനിമ റീ – റീലിസുകൾക്കിടയിൽ വ്യത്യസ്തമായി ഒരു ആൽബം റീ -റിലീസ്.

പാവറട്ടി: ഈയിടെ ട്രെൻഡിങ് ആയ മലയാള സിനിമാ റീ -റിലീസുകൾക്കിടയിൽ , പത്ത് വർഷങ്ങൾക്ക് ശേഷം റീ -റിലീസ് ചെയ്ത് ഒരു മലയാള ആൽബം . ആത്മീയത ഹരിത വിപ്ലവത്തിലൂടെ എന്ന ആശയത്തിൽ പുറത്തിറങ്ങി ശ്രദ്ധ നേടിയ “കാനന വാസൻ” എന്ന ഗാനോപഹാരമാണ് വർഷങ്ങൾ ശേഷം പുതിയ സാകേതിക വിദ്യകൾ ഉപയോഗിച്ച് മാറ്റം വരുത്തി റീ – റിലിസ് ചെയ്തത്. ഇത്തരമൊരു സംരംഭം കേരളത്തിൽ തന്നെ ആദ്യത്തേതാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി അധ്യക്ഷനായ ചടങ്ങിൽ റീ -റിലിസ് കർമം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ നിർവഹിച്ചു. പ്രശസ്ത സിനിമ സീരിയൽ താരദമ്പതികളായ ടിറ്റോ പുത്തൂർ, ബിമിത പുത്തൂർ എന്നിവർ മുഖ്യാതിഥികളാ യിരുന്നു. അഡ്വ.രവി ചങ്കത്ത് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ അനിൽ അമ്പാടി, സംപ്രീത് കൃഷ്ണ അയിനിപ്പുള്ളി, ടി.ആർ. അജിത് കുമാർ , സനീഷ് ഗുരുവായൂർ, വിജീഷ്. പി , ഹരിദാസ് മരുതയൂർ, രജീഷ് മരുതയൂർ, എന്നിവർ ആശംസകൾ നേർന്നു. ഗുരുവായൂരിനടുത്ത മരുതയൂർ എന്ന നാട്ടിൻപുറത്ത് വ്യത്യസ്തമായ ദൃശ്യ സംസ്കാരം വളർത്തിയെടുക്കാൻ രൂപീകരിച്ച ചിത്ര കേരള സൊസൈറ്റിയുടെ ബാനറിൽ ഒരുക്കിയ ആൽബത്തിലെ അഭിനേതാക്കളെല്ലാം വിവിധ മേഖലകളിൽ ജോലി ചെയ്തു മരുതയൂർ ഗ്രാമനിവാസികളാണ്.

ആൽബത്തിൽ ഒരു പ്രമുഖ റോളിൽ അഭിനയിച്ചിരുന്ന പ്രശസ്ത അയ്യപ്പ ഭക്തനായ കുഞ്ഞുമോൻ സ്വാമി ഈയിടെ കാലയവനികക്കുള്ളിൽ മറഞ്ഞു.

Related posts

പുനർ നിർമ്മിച്ച പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഒന്നാംഘട്ട സമർപ്പണം നാളെ 

Sudheer K

എഞ്ചിൻനിലച്ച് കടലിൽ അകപ്പെട്ട വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി.

Sudheer K

കൊടുങ്ങല്ലൂരിൽ തെരുവ് നായയുടെ ആക്രമണം: പത്ത് പേർക്ക് പരിക്കേറ്റു.

Sudheer K

Leave a Comment

error: Content is protected !!