കാഞ്ഞാണി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് അംഗങ്ങൾ വ്യാഴാഴ്ച ചേർന്ന മണലൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി യോഗം നിറുത്തിവയ്ച്ചു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്തിന് പുറത്ത് പ്രതിഷേധിച്ചു. കാഞ്ഞാണി ബസ് സ്റ്റാൻ്റി ലുള്ള പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ്റെയും, എക്കോ ഷോപ്പിൻ്റേയും വൈദ്യുതി പഞ്ചായത്ത് പണം അടയ്ക്കാത്തതിനാൽ വിഛേദിച്ചിരുന്നു. അത് പൂർവ്വസ്ഥിതിയിൽ ആക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും, പഞ്ചായത്തിലെ കത്താത്ത തെരുവുവിളക്കുകൾ കത്തിക്കുക, പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കുക, പഞ്ചായത്ത് പ്രസിഡൻ്റ് മെമ്പർമാരോട് മാന്യത പുലർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനെ തുടർന്ന് വൈദ്യുതി പുന:സ്ഥാപിച്ചു. പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത് ഉദ്ഘാടനം ചെയ്തു. രാഗേഷ് കണിയാംപറമ്പിൽ, ഷാനി അനിൽകുമാർ, ഷേളി റാഫി, സിമി പ്രദീപ് ധർമ്മൻ പറത്താട്ടിൽ, ബിന്ദു സതീഷ്, സിജുപച്ചാംമ്പുള്ളി എന്നിവർ സംസാരിച്ചു.
previous post