അന്തിക്കാട്: അന്തിക്കാട് വ്യാപരി വ്യവസായി യുണിറ്റിൻ്റെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ പന്തള കൊളുത്തി പ്രകടനം നടത്തി. യുണിറ്റ് പ്രസിഡൻ്റ് കെ.എ. ലാസർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ജോർജ് അരിമ്പൂർ അധ്യക്ഷത വഹിച്ചു. ഷാനവാസ് അന്തിക്കാട്, വി.എസ്. മഹേഷ് , അനിൽ ദാസ് , എം.എംലെജിൻ, സി.ഐ.ആൻറണി എന്നിവർ നേതൃത്വം നൽകി.
പുത്തൻപീടിക: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യൂണിറ്റ് പ്രസിഡൻ്റ് അജയൻ മേനോത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.വി. ജോയ് അധ്യക്ഷത വഹിച്ചു. ട്രഷറർ എ.പി. ജോസ്, യൂത്ത് വിങ് പ്രസിഡൻ്റ് വിജോ ജോർജ്, കെ എസ് രാജേഷ്, വി.വി. ബിനീഷ് എന്നിവർ പ്രസംഗിച്ചു.