വലപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വലപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർധനവിനെതിരെ പന്തംകുളത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷാജി ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ട്രഷറർ ശ്രീരാജ്, വൈസ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ, റിയാസ് എം.എ, സുനിൽ തായിസ്, ഷിജോ അരയംപറമ്പിൽ, അബ്ദുൽ ഗഫൂർ, പ്രേംലാൽ,അനു പ്രോമിസ്, പ്രിൻസ്, ശശി, സത്താർ എന്നിവർ നേതൃത്വം നൽകി.