കയ്പമംഗലം: യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ്സിൽ കയ്പമംഗലം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. കയ്പമംഗലം കാക്കാത്തിരുത്തി സ്വദേശി ആനക്കോട്ട് വീട്ടിൽ താജുദ്ധീൻ (52), കയ്പമംഗലം സ്വദേശി കാക്കശ്ശേരി റെമീസ് (26), ചളിങ്ങാട് ചമ്മിണിയിൽ വീട്ടിൽ അബ്ദുൾ മാലിക്ക് (54) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കൾക്കളേയും കോളേജ് വിദ്യാർത്ഥികളേയും ട്രേഡിംഗിനായും, ഇൻകം ടാക്സിൽ പെടാതിരിക്കാനുമാണെന്ന് പറഞ്ഞ് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ആ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകളാണ് ഇവർ നടത്തിയത്. ഇത്തരത്തിൽ ശേഖരിക്കുന്ന അക്കൗണ്ടുകളിലേക്ക് വരുന്ന പണം യുവാക്കളെ കൊണ്ട് തന്നെ ചെക്ക് വഴി പിൻവലിപ്പിച്ച് നിസാരകമ്മീഷൻ നൽകി കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.