ആറാട്ടുപുഴ: ഞെരുക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ആചാര പെരുമയിൽ ചൂട്ടേറ് നടത്തി.. ദീപാരാധനയ്ക്കുശേഷംആലിന് സമീപം ഒരുക്കി വെച്ച ചൂട്ടുകളിലേക്ക് ശ്രീകോവിലിൽ നിന്നും കൊണ്ടുവന്ന ദീപം പകരുകയുംഊരായ്മ കുടുംബത്തിലെ ഉപനയനം കഴിഞ്ഞ ഉണ്ണികൾ കത്തിച്ച ഓല ചൂട്ടുകൾ പിടിച്ച് “ഞെരൂരപ്പന് ഹരിയോം ഹരി” എന്ന് ഉച്ചരിച്ചു കൊണ്ട് 3 തവണ ക്ഷേത്ര പ്രദക്ഷിണം ചെയ്തു. പ്രദക്ഷിണത്തിന്ശേഷം ക്ഷേത്രത്തിന് മുൻവശത്തുള്ള ആലിലേക്കാണ് കത്തിച്ച ചൂട്ടുകൾ ആദ്യം കൂട്ടമായി എറിഞ്ഞു തുടർന്ന് ഉണ്ണികളോടൊപ്പം പ്രായവ്യത്യാസമില്ലാതെ നിരവധി ബ്രാഹ്മണ ബാലന്മാർ ചൂട്ടേറിൽ പങ്കാളികളായി. ശ്രീഭൂതബലി യും ഉണ്ടായിരുന്നു. തന്ത്രിമാരായവടക്കേടത്ത് ഹരി നമ്പൂതിരി, തെക്കേടത്ത് ദാമോദരൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി.