വെങ്കിടങ്ങ്: വടക്കേ കോഞ്ചിറ കോൾപടവിലേക്ക് ജില്ലാ പഞ്ചായത്തിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20. 30 ലക്ഷം രൂപ ചെലവിൽ 50 എച്ച്പി സബ്മേഴ്സിബിൾ മോട്ടോർ സ്ഥാപിച്ചതിൻ്റെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി നിർവഹിച്ചു. പടവ് വൈസ്പ്രസിഡൻ്റ് ഹാരിസ് ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്കൊച്ചപ്പൻ വടക്കൻ മുഖ്യ അതിഥിയായി. പടവ് സെക്രടി ഹരി മഞ്ചറമ്പത്ത്, കുഞ്ഞുവാവൂ ഹാജി, രവി അമ്പാടൻ, കെ.എസ് മോഹൻദാസ്, ടി.എ. രവീന്ദ്രൻ ബിജോയ് പെരുമാട്ടിൽ എന്നിവർ സംസാരിച്ചു. ആധുനികരീതിയിലുള്ള പമ്പ് സെറ്റുകൾ വരുന്നതോടെ സമയബന്ധിതമായി കൃഷി ഇറക്കാനും പടവുകളിലെ വെള്ളത്തിൻറെ അളവ് നിയന്ത്രിക്കാൻ കർഷകർക്ക് സാധിക്കും.