പാവറട്ടി: കാപ്പ പ്രകാരം നാടുകടത്തിയിട്ടുളളതും നിരവധി കേസിൽ പ്രതിയുമായ പെരുവല്ലൂർ പുല്ലൂർ മുള്ളോത്ത് വീട്ടിൽ അമൽ വിഷ്ണുവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുവല്ലൂർ പരപ്പുഴ പാടത്ത് നിന്ന് സുഹൃത്തുമൊത്ത് അമല ഭാഗത്തേയ്ക്ക് പോയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പാവറട്ടി പോലീസ് സ്റ്റേഷൻ എസ്.ഐ. വൈശാഖ് ഡിഎസ്ഐ വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജോൺസൻ, സി.പി.ഒ മാരായ ജിതിൽ, ഹരി, ആനന്ദ് എന്നിവർ ചേർന്ന് ഇഅമല ആശുപത്രി പരിസരത്ത് വെച്ചാണ് അമൽ വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.