പാവറട്ടി: പാവറട്ടി ബസ്റ്റാന്റിന്റെയും പഞ്ചായത്തിലെ റോഡുകളുടെയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് റോഡ് സേഫ്റ്റി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയന പ്രദക്ഷിണ സമരം നടത്തി. ആക്ഷൻ കമ്മിറ്റി ചെയർമാൻ എൻ.ജോലിയോ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.കെ. ശിഹാബ് ശയന പ്രദക്ഷിണം നടത്തി. അഫ്സൽ പാലുവായ് അധ്യക്ഷത വഹിച്ചു. വർഗീസ് പാവറട്ടി, സുബിരാജ് തോമസ്, ബി ജെ വർഗീസ്, ജോസഫ് ജോണി ചിരിയങ്കണ്ടത്ത്, കെ ഡി.രാജു, പി. വികുട്ടപ്പൻ, ഷബീർ ഏറത്ത്, സി.എ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
previous post