News One Thrissur
Updates

മണലൂരിൽ അബോധാവസ്ഥയിൽ 4 ദിവസമായി കഴിഞ്ഞിരുന്ന വയോധികനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞാണി: നിരാലംബനും നിരാശ്രയനുമായ 72 കാരൻ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ കുഴഞ്ഞ് വീണ് കിടന്നത് 4 ദിവസം. വിവരമറിഞ്ഞ് പൊതുപ്രവർത്തകരും അന്തിക്കാട് പൊലീസും ചേർന്ന് തൃശൂർ മദർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് തൃശൂർ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മരോട്ടിയ്ക്കൽ ഭരതൻ ( 72 ) നെയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച്ച വൈകീട്ട് എട്ടിനാണ് സംഭവം.കഴിഞ്ഞ നാലു ദിവസമായി വീട്ടിൽ നിന്ന് ആളനക്കം കേൾക്കുന്നില്ലെ അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് സിപിഐഎം മണലൂർ ലോക്കൽ സെക്രട്ടറി കെ.വി. ഡേവീസും, ലോക്കൽ കമ്മിറ്റി അംഗം ടി.വി. മനോഹരനും ചേർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഭരതൻബാത്റൂമിൽ കുഴഞ്ഞ് കിടക്കുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസും നാട്ടുക്കാരും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related posts

ഏയ്ഞ്ച്ൽ റോയ് അന്തരിച്ചു.

Sudheer K

സുരേന്ദ്രൻ അന്തരിച്ചു.

Sudheer K

*സി.വി. സിദ്ധാർത്ഥൻ മാസ്‌റ്ററുടെ സ്മരണാർത്ഥം വാളമുക്ക് യുവജനവേദി വായനശാല ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാര വിതരണം 16 ന്**സി.വി. സിദ്ധാർത്ഥൻ മാസ്‌റ്ററുടെ സ്മരണാർത്ഥം വാളമുക്ക് യുവജനവേദി വായനശാല ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാര വിതരണം 16 ന്*

Sudheer K

Leave a Comment

error: Content is protected !!