വാടാനപ്പള്ളി: തെരുവ് നായ്ക്കളുടെ ആക്രമണം തടയാൻ എത്രയും പെട്ടന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിസൻ്റ് ശാന്തിഭാസിയുമായി ചർച്ച നടത്തിയ ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. വിഷയം വളരെ ഗൌരവത്തിൽ കണ്ട് ഉടൻ വാടാനപ്പള്ളി പഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡന്റ് സനീഷ നിഥിൻ, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് നാസിം.എ.നാസർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എസ്. റിനാസ്, എ.ബി.റിൻഷാദ് ,മണ്ഡലം സെക്രട്ടറിമാരായ ശ്രീജിത്ത്, കെ.എ.ഫാസിൽ. നേതാക്കളായ സഫ്വാൻ,നബീൽ,നൗഫൽ മരക്കാർ ,തസ്മില, പി.എസ്.ഷാഫി എന്നിവർ നേതൃത്വം നൽകി.