ചെമ്മാപ്പിള്ളി: മുളങ്കൂട് പരിസരത്തെ കോൺഗ്രസിൻ്റെ കൊടി മരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ. ചെമ്മാപ്പിള്ളി സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, നാട്ടിലെ ക്രമസമാധാനം തകർക്കുന്നവരെ ഉടൻ നീതി ന്യായ വ്യവസ്ഥിതിക്കു മുമ്പിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈ പ്രസിഡന്റുമാരായ ആന്റോ തൊറയൻ, രാമൻ നമ്പൂതിരി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.ബി. സജീവ്, നിസാർ കുമ്മം കണ്ടത്ത്, കെപിസിസി വിചാർ വിഭാഗ് താന്ന്യം മണ്ഡലം ചെയർമാൻ വിനോഷ് വടക്കേടത്ത്, എന്നിവർ പ്രസംഗിച്ചു. ഹരിദാസ് ചെമ്മാപ്പിള്ളി,പോൾ പുലിക്കോട്ടിൽ, ഷെക്കീർ ചെമ്മാപ്പിള്ളി, ജഗദീശ് രാജ് വാള മുക്ക്, റിജു കണക്കന്തറ എന്നിവർ നേതൃത്യം നൽകി.
next post